Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: എ സി മൊയ്തീനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി

ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്നും മൊയ്തീന്‍.

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ എം എല്‍ എയെ ഇ ഡി ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാട് കേസിലാണ് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടു. ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്നും ചോദ്യം ചെയ്യലിനു ശേഷം മൊയ്തീന്‍ പറഞ്ഞു.

തന്റെ അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കാന്‍ കത്ത് നല്‍കിയെന്നും മൊയ്തീന്‍ വ്യക്തമാക്കി.

Latest