Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്: 11ന് ഇ ഡി മുമ്പാകെ ഹാജരാകുമെന്ന് എ സി മൊയ്തീന്‍

നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇ ഡിക്ക് മുമ്പിലെത്തും. ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കും.

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ ഈമാസം 11ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകുമെന്ന് എ സി മൊയ്തീന്‍. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇ ഡിക്ക് മുമ്പിലെത്തും. ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും മൊയ്തീന്‍ പറഞ്ഞു. നേരത്തെ 14ന് ഹാജരാകാമെന്നാണ് മൊയ്തീന്‍ അറിയിച്ചിരുന്നത്.

11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൊയ്തീന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. 11ന് രാവിലെ 11ന് കൊച്ചി ഓഫീസില്‍ ഹാജരാകാണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്. രണ്ട് തവണ മൊയ്തീന്‍ അസൗകര്യം അറിയിച്ചിരുന്നു.

 

Latest