Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

വാല്‍മീകി അഴിമതി കേസില്‍ പ്രോസിക്യൂട്ട് ചെയ്യാനിരിക്കെയാണ് രാജി

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാല്‍മീകി അഴിമതി കേസില്‍ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷമാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നാഗേന്ദ്രയ്‌ക്കെതിരെ സിബിഐ കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറോട് അനുമതി തേടിയിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കാനിരിക്കെയാണ് ബി നാഗേന്ദ്രയുടെ രാജി. പുനഃസംഘടനയിലൂടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസഭയിലെത്തിയത്.

സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ മന്ത്രിയായിരുന്നു ബി നാഗേന്ദ്ര. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തിന് പിന്നാലെ അദ്ദേഹം 2024 ജൂണില്‍ രാജിവെക്കുകയായിരുന്നു. എന്നാല്‍ ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ ബി നാഗേന്ദ്ര വീണ്ടും മന്ത്രിയായി.

Content Highlights: Karnataka Minister B Nagendra resigned following pressure over the Valmiki Corporation corruption case. The decision came as the CBI sought permission from the Governor to prosecute him after an ED chargesheet was filed. Nagendra had been re-inducted into the cabinet during a recent reshuffle.

 

---- facebook comment plugin here -----

Latest