Connect with us

National

മണിപ്പൂരില്‍ വാഹനത്തിനുനേരെ വെടിവെപ്പ്; അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു

സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

|

Last Updated

ഇംഫാല്‍|മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. ഇംഫാല്‍ താമെങ്ലോങ് റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ കുക്കി വിഭാഗക്കാരെന്നാണ് നാഗ ഗോത്രക്കാരുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു. ആക്രമണം നടത്തിയവരെക്കുറിച്ച് മണിപ്പൂര്‍ പോലീസ് ഇതുവരെ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍, സിവില്‍ സംഘടനകളുടെ ശ്രമങ്ങള്‍ക്കിടെയാണ് പുതിയ ആക്രമണം.

Content Highlights:
Five Naga tribe members were shot dead in an ambush by an unidentified armed group in Manipur’s Kangpokpi district on Imphal Tamenglong road. Naga groups alleged Kuki involvement and declared a local shutdown. Police are investigating the incident as peace efforts continue across the state.

 

 

Latest