Connect with us

Kerala

ഡാന്‍സാഫ് എസ് ഐ ചമഞ്ഞ് ലഹരി വില്‍പ്പന; യുവാവ് പിടിയില്‍

എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി

Published

|

Last Updated

കോഴിക്കോട് |  എസ്‌ഐ ചമഞ്ഞ് ലഹരിമരുന്ന് വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് എംഡിഎംഎയും എയര്‍ പിസ്റ്റളും ഹാന്‍ഡ് കഫും പോലീസ് എസ്‌ഐ ഐഡി കാര്‍ഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു.

ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്.

ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വ്യാഴാഴ്ച രാത്രി രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ വെച്ച് റോജിതിനെ പിടികൂടിയത്

ഡാന്‍സാഫ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ലഹരി ഉപയോഗിക്കുന്നവരില്‍ നിന്നും ചെറിയ കച്ചവടക്കാരില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി. കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവരില്‍ നിന്ന് വന്‍ തുക കൈക്കൂലിയായും കണ്ടെത്തിയിട്ടുണ്ട്

Content Highlights: Feroke police and DANSAF arrested Rojith from Ramanattukara for posing as a DANSAF SI to extort and sell MDMA. Officers seized an air pistol, handcuffs, a fake SI ID card, and MDMA from the suspect, who targeted local drug users and small dealers.

---- facebook comment plugin here -----

Latest