Connect with us

National

നേപ്പാളിലെ മിന്നല്‍ പ്രളയം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍

ഇതിന്റെ ഭാഗമായി ബിഹാറിലും ഉത്തര്‍പ്രദേശിലും നദികളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടായ സാഹചരയത്തില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍. ഇതിന്റെ ഭാഗമായി ബിഹാറിലും ഉത്തര്‍പ്രദേശിലും നദികളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെ നേരിടാനുള്ള തയാറെടുപ്പുകളും ദ്രുതഗതിയില്‍ നടക്കുന്നു.

ഈ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.

നേപ്പാളില്‍ കാളിഗന്ധകിയായും നാരായണി എന്ന പേരിലും അറിയപ്പെടുന്ന നദി ഇന്ത്യയിലെത്തുമ്പോള്‍ ഗന്ധക് എന്ന പേരില്‍ ഉത്തര്‍പ്രദേശിലൂടെ ഒഴുകി ബിഹാറില്‍ വച്ചാണ് ഗംഗാനദിയില്‍ ചേരുന്നത്.

നേപ്പാളിലെ സ്ഥിതിഗതികള്‍ മോശമായതോടെ വാല്മീകിനഗറിലുള്ള ഗന്ധക് തടയണയുടെ 36 ഗേറ്റുകള്‍ തുറന്നിരുന്നു.

Content Highlights: North Indian states bordering Nepal are on high alert following severe flash floods across the border. Water levels in rivers flowing through Bihar and Uttar Pradesh are being closely monitored, with 20 NDRF teams deployed to vulnerable districts. All 36 gates of the Valmikinagar barrage on the Gandak river have been opened to prevent catastrophe.

 

---- facebook comment plugin here -----

Latest