Connect with us

Eranakulam

കരീം കക്കാട് ആത്മാർത്ഥത കൈ മുതലാക്കിയ നേതാവ്: അലി ദാരിമി

ആത്മാര്‍ഥത കൈമുതലാക്കിയ നേതാവായിരുന്നു കരീം കക്കാടെന്ന് അനുസ്മരണ പ്രസംഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി പറഞ്ഞു.

Published

|

Last Updated

കൊച്ചി | കഴിഞ്ഞ ദിവസം നിര്യാതനായ സിറാജ് മുന്‍ ജനറല്‍ മാനേജറും എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കരീം കക്കാടിനെ സിറാജ് കൊച്ചി യൂനിറ്റിന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചു. ആത്മാര്‍ഥത കൈമുതലാക്കിയ നേതാവായിരുന്നു കരീം കക്കാടെന്ന് അനുസ്മരണ പ്രസംഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി പറഞ്ഞു.

സുന്നി പ്രസ്ഥാനത്തിന് അച്ചടി മേഖലയിൽ ഉണ്ടായ വിപ്ലവത്തിന് പിന്നിൽ എല്ലാം കരീം പ്രവർത്തിച്ചിരുന്നു. രിസാല, സിറാജ് പ്രസിദ്ധീകരണങ്ങൾ നവീകരിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമാണെന്നും ദാരിമി അനുസ്മരിച്ചു.

യൂനിറ്റ് മാനേജര്‍ ഫൈസല്‍ യൂസഫ് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം സി എ ഹൈദ്രോസ് ഹാജി, സി വി സാജു, നാസര്‍ ഇടപ്പള്ളി, നിയാസ് അയനിക്കാട്, സി പി സൈനുദ്ദീന്‍, പി പി ജാഫര്‍ അബ്ദുര്‍റഹീം, അന്‍വര്‍ പ്രസംഗിച്ചു.

Latest