Connect with us

Uae

കാമിയ ഗ്ലോബല്‍ മീറ്റും ഈദ് സംഗമവും ഖത്വറില്‍

ഉദ്ഘാടന സംഗമം ഖത്വര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

അബൂദബി | കാമിച്ചേരി മഹല്ല് പ്രവാസി കൂട്ടായ്മയായ കാമിയ കാമിച്ചേരിയുടെ ഗ്ലോബല്‍ പ്രതിനിധി സംഗമവും ഈദ് മീറ്റും ബലി പെരുന്നാള്‍ ദിനത്തില്‍ ഖത്വര്‍ അരോമ ദര്‍ബാര്‍ ഹാളില്‍ നടക്കും. ഉച്ചയ്ക്ക് 12 ന് ഉദ്ഘാടന സംഗമം ഖത്വര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്യും. കാമിയ ഗ്ലോബല്‍ ചെയര്‍മാനും ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റുമായ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിക്കും.

പരിപാടിയില്‍ കാമിയ അംഗങ്ങള്‍ക്കായുള്ള വിവിധ പദ്ധതികളുടെ ലോഞ്ചിങുമുണ്ടാകും. രാത്രി ഏഴിന് ഖതാരാ ഹില്‍ ഗാര്‍ഡനില്‍ ഫാമിലി മീറ്റും നടക്കും.

വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നുമായി എത്തുന്ന കാമിയാ കാമിച്ചേരിയുടെ പ്രതിനിധികള്‍ക്കു ഖത്വര്‍ സംഗമം പുത്തന്‍ അനുഭവം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest