Connect with us

Kerala

അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പ്രസിദ്ധീകരിക്കും ; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

കൊല്ലത്ത് ജനുവരി നാലുമുതല്‍ എട്ട് വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം

Published

|

Last Updated

കൊല്ലം | അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിന്റെ കൂടുതല്‍ കലാരൂപങ്ങളും കലോത്സവത്തില്‍ ഉള്‍പെടുത്തും. നവകേരളമെന്ന ആശയമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച 62ാമത് കലോത്സവ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍ കുട്ടി, കെ.രാജന്‍, കെ. എന്‍ ബാലഗോപല്‍, കെ.ബി.ഗണേഷ് കുമാര്‍, ചിഞ്ചു റാണി, ചലച്ചിത്ര താരം നിഖില വിമല്‍, ആശ ശരത്, എം പിമാര്‍, എം എല്‍ എ മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജനുവരി നാലുമുതല്‍ എട്ട് വരെയാണ് 62 ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുക.