Connect with us

k surendran

കേരളത്തില്‍ കോണ്‍ഗ്രസ് പതനം തുടങ്ങിയെന്നും ധാരാളം പേര്‍ ബി ജെ പിയില്‍ ചേരുമെന്നും കെ സുരേന്ദ്രന്‍

കേരളത്തില്‍ ഇനി സി പി എമ്മിനെ നേരിടാന്‍ ബി ജെ പി മാത്രം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ കോണ്‍ഗ്രസ് പതനം തുടങ്ങിയെന്നും ധാരാളം പേര്‍ മോദിയില്‍ ആകൃഷ്ടരായി ബിജെപിയില്‍ ചേരുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. പ്ദമജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. ഇനി സി പി എമ്മിനെ നേരിടാന്‍ ബി ജെ പി മാത്രം. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതല്‍ പേര് ബി ജെ പിയിലേക്ക് വരാനുണ്ട്. ഇഡിയെ പേടിച്ചാണ് പദ്മജ ബി ജെ പിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബി ജെ പിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കെ മുരളീധരന് പദ്മജക്കെതിരെ ഒന്നും പറയാന്‍ അര്‍ഹതയില്ല. കോണ്‍ഗ്രസിനെ ചതിച്ച ആളാണ് മുരളീധരന്‍. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയില്‍ കനത്ത തിരിച്ചടി ഉണ്ടാകും. ബി ജെ പിയിലേക്കു വന്നവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആര്‍ക്കും മോഹഭംഗം ഉണ്ടായിട്ടില്ല. പലരും മിണ്ടാതിരിക്കുന്നത് ബി ജെ പിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതു കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

 

Latest