Connect with us

cpi

ആനി രാജയെ തിരുത്തിയതില്‍ കാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമവും വിമര്‍ശിച്ചപ്പോള്‍ ഭരണത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍നവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന് മുന്നില്‍ പാര്‍ട്ടിയുടെ അസ്തിത്വം പണയം വെച്ചിരിക്കുകയാണ് കാനും രാജേന്ദ്രനെന്ന് സുധാകരന്‍ ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതികരിച്ച ദേശീയ വനിതാ നേതാവിനെ വിമര്‍ശിക്കുക വഴി സി പി എമ്മിനോടുള്ള അസാധാരണ വിധേയത്വമാണ് സി പി ഐ ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ദേശീയ സെക്രട്ടറിയെ തിരുത്തുയും ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്റ് ആശ്ചര്യം പ്രകടിപ്പിച്ചു.

മുമ്പ് പലപ്പോഴും ഇടത് പക്ഷ മൂല്യം സി പി ഐ ഉയര്‍ത്തിപ്പിടിച്ചുരുന്നു. സി പി എമ്മിന്റെ വീഴ്ചകളെ വിമര്‍ശിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും സി പി ഐക്ക് സാധിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമവും വിമര്‍ശിച്ചപ്പോള്‍ ഭരണത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു. കാനത്തിന്റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Latest