Kerala
ജോലി വാഗ്ദാന തട്ടിപ്പ്: ബി ജെ പി നേതാവിന്റെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അറസ്റ്റില്‍
എറണാകുളം മറ്റൂര്‍ മാണിക്യമംഗലം സ്വദേശി വൈശാഖ് എസ് ദര്‍ശനെയാണ്, എരഞ്ഞോളി പഞ്ചായത്ത് ബി ജെ പി മുന്‍ പ്രസിഡന്റ് രതീശന്‍ ജീവനൊടുക്കിയ കേസില്‍ അറസ്റ്റ് ചെയ്തത്.
1. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വൈശാഖ് എസ് ദര്‍ശന്‍ 2. ആത്മഹത്യ ചെയ്ത രതീശന്‍
കണ്ണൂര്‍ | വ്യാജ ജോലി വാഗ്ദാന തട്ടിപ്പിനിരയായി ബി ജെ പി നേതാവ് ആത്മഹത്യ ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്റ്റില്‍. എറണാകുളം മറ്റൂര്‍ മാണിക്യമംഗലം സ്വദേശി വൈശാഖ് എസ് ദര്‍ശനെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
എരഞ്ഞോളി പഞ്ചായത്ത് ബി ജെ പി മുന്‍ പ്രസിഡന്റ് രതീശന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം മൂന്നിനാണ് രതീശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് രതീശനില്‍ നിന്ന് വൈശാഖ് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് ടി ടി ആര്‍ പോസ്റ്റിലേക്ക് രതീശന് വൈശാഖ് വ്യാജ നിയമന കത്ത് നല്‍കി. ജോലിയും പണവും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ രതീശന്‍ ജീവനൊടുക്കുകയായിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് വൈശാഖിനെ യൂത്ത് കോണ്‍ഗ്രസ്സ് പുറത്താക്കിയിരുന്നു.
Content Highlights: Youth Congress leader Vaisakh S Darshan was arrested over a BJP leader’s suicide in Thalassery. The case relates to a 25 lakh rupee railway job scam with fake appointment letters. The victim died by suicide after failing to return money collected from job seekers.

