International
ഫ്രാന്‍സിലെ പ്രതിഷേധം: പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ജര്‍മ്മനി
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം വെക്തമാക്കി
ബെര്‍ലിന്‍ | ഫ്രാന്‍സിലെ അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജര്‍മ്മന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം വെക്തമാക്കി.
ജീവിതച്ചെലവ് വര്‍ധിച്ചതിനെതിരെ ശനിയാഴ്ച ഫ്രാന്‍സിലുടനീളം നടന്ന പ്രതിഷേധങ്ങളില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുകയും 2,500റിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയ യെല്ലോ വെസ്റ്റ് പ്രസ്ഥാനവും തൊഴിലാളി യൂണിയനുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധങ്ങളുടെ ഭാഗമായി.
പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറി.ലിമോഗെസ് നഗരത്തില്‍ 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ടൗണ്‍ ഹാള്‍ പ്രതിഷേധക്കാര്‍ തീവെപ്പില്‍ നശിപ്പിച്ചു. അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അതിന് തയ്യാറാകാത്തവരെ നാശനഷ്ടങ്ങളുടെ ഉത്തരവാദികളാക്കി പിഴയൊ നിയമനടപടികളോ നേരിടേണ്ടി വരുമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



