Connect with us

National

തടവുകാര്‍ക്ക് പകല്‍ സമയങ്ങളില്‍ പുറത്തുപോയി ജോലി ചെയ്യാം; പുതിയ ഓപ്പണ്‍ ജയില്‍ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ജാര്‍ഖണ്ഡ്

തടവുകാര്‍ക്ക് മാന്യമായ തൊഴില്‍ ചെയ്ത് സ്വന്തം കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ അവരെ പ്രാപ്തരാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Published

|

Last Updated

റാഞ്ചി |  തടവുകാര്‍ക്ക് പകല്‍ സമയങ്ങളില്‍ പുറത്തുപോയി ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന പുതിയ ‘ഓപ്പണ്‍ ജയില്‍’ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ശിക്ഷ കാലയളവില്‍ തന്നെ തടവുകാര്‍ക്ക് മാന്യമായ തൊഴില്‍ ചെയ്ത് സ്വന്തം കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ അവരെ പ്രാപ്തരാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ നാല് പ്രമുഖ സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതിനായി നിലവിലുള്ള ജയില്‍ ബാരക്കുകളും സെല്ലുകളും ഓപ്പണ്‍, സെമി-ഓപ്പണ്‍ മാതൃകയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ജയില്‍ വകുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.പുതിയ ക്രമീകരണമനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് രാവിലെ ആറ് മണിക്കും ഏഴ് മണിക്കും ഇടയില്‍ ജയിലിന് പുറത്തേക്ക് ജോലിക്ക് പോകാം. ഏകദേശം 12 മണിക്കൂറോളം പുറത്തുനിന്ന് ജോലി ചെയ്ത ശേഷം വൈകുന്നേരത്തോടെ ഇവര്‍ ജയിലിലേക്ക് തിരികെ പ്രവേശിക്കണം.

റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയില്‍, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായണ്‍ സെന്‍ട്രല്‍ ജയില്‍, ഈസ്റ്റ് സിംഗ്ഭൂമിലെ ഘഗിദിഹ് സെന്‍ട്രല്‍ ജയില്‍, ദുംക സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.ഇത്തരത്തില്‍ അനുമതി നല്‍കാവുന്നവരുടെ ലിസ്റ്റ് ജയില്‍ വകുപ്പ് പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് തയ്യാറാക്കും.അവര്‍ക്ക് മാത്രമാകും ഇത്തരമൊരു ഇളവ് ലഭിക്കുക. ജയിലിലെ മികച്ച പെരുമാറ്റം, അച്ചടക്കം, ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കല്‍ എന്നിവയായിരിക്കും പദ്ധതിയിലേക്ക് തടവുകാരെ തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന യോഗ്യത. ഉ

സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശങ്ങളുടെയും ജാര്‍ഖണ്ഡ് പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് ആക്ട് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഈ ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

#Jharkhand #OpenJail #PrisonReform #Ranchi #JharkhandGovernment #KeralaNews #SirajLive

Content Highlights: The Jharkhand government is set to introduce a new open jail system allowing selected inmates to work outside during the day. The initiative aims to help prisoners support their families and reintegrate into society smoothly. Implementation will begin across four major central jails in the state.

---- facebook comment plugin here -----

Latest