Connect with us

National

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാറിലെത്തിയ അക്രമികള്‍ ഗുര്‍ പ്രീതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

Published

|

Last Updated

അമൃത്സര്‍ |  പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുര്‍പ്രീത് സിങ് ഗോപിയാണ് കൊല്ലപ്പെട്ടത്. ഫിറോസ്പൂരില്‍ ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാറിലെത്തിയ അക്രമികള്‍ ഗുര്‍ പ്രീതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെയ്പ്പില്‍ ഗുര്‍പ്രീതിന്റെ സുഹൃത്തിനും പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുര്‍പ്രീത് സിങിന്റെ ചില സുഹൃത്തുക്കള്‍ മറ്റൊരു കാറില്‍ പിന്നിലുണ്ടായിരുന്നു. ഈ കാറിനു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തിന് പിന്നില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തര്‍ക്കമാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Content Highlights: Aam Aadmi Party leader Gurpreet Singh Gopi was shot dead in Ferozepur, Punjab, while traveling on a motorcycle with his friend. The attackers opened fire from a car, also injuring his friend in the process. Police identified the assailants and suspect the attack stems from an election dispute.

 

---- facebook comment plugin here -----

Latest