Kerala
കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മറ്റൊരു കടയുടമ കസ്റ്റഡിയില്‍
ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം|കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കടയുടമ മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----