Connect with us

Kerala

ആരോഗ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ അനുഗമിക്കും

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രത്യേക സുരക്ഷയൊരുക്കാന്‍ പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ അനുഗമിക്കും.

അതാത് ഡിവൈ എസ് പി മാര്‍ക്കായിരിക്കും സുരക്ഷ ചുമതല. പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ ആറു മണ്ഡലങ്ങളിലാണ് നടക്കുക.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെ എസ് യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. ഔദ്യോഗിക വസതയില്‍ റീത്ത് വച്ചതിനു പിന്നാലെ പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്തത് ആസൂത്രിതമാണെന്നാണ് ആരോപണം.

---- facebook comment plugin here -----

Latest