Connect with us

Kerala

ജലീലിന്റെ പോസ്റ്റ് നിര്‍ഭാഗ്യകരം, അംഗീകരിക്കാനാകില്ല: ഗവര്‍ണര്‍

ജലീലിന്റെത് അപ്രതീക്ഷിത പോസ്‌റ്റെന്ന് കരുതാനാകില്ല.

Published

|

Last Updated

തിരുവനന്തപുരം | കശ്മീരുമായി ബന്ധപ്പെട്ടുള്ള കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെത് അപ്രതീക്ഷിത പോസ്‌റ്റെന്ന് കരുതാനാകില്ല. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ വീണ്ടും പരാതി. എ ബി വി പിയാണ് തിരുവനന്തപുരം സിറ്റി പോലീസില്‍ പരാതി നല്‍കിയത്. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീഹരിയാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്. അഭിഭാഷകനായ ജി എസ് മണിയാണ് ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

 

Latest