Connect with us

Techno

ഐടെല്‍ എസ്24 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി

10,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.

Published

|

Last Updated

ന്യൂഡല്‍ഹി|കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്ന ഐടെല്‍ ഇന്ത്യയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചു. ഐടെല്‍ എസ്24 ആണ്ഫോ അവതരിപ്പിച്ചത്. ഫോണില്‍  6.6 ഇഞ്ച് എച്ച്ഡി+ പഞ്ച്-ഹോള്‍ 90എച്ച് ഇസെഡ് ഡിസ്പ്ലേയാണുള്ളത്. 480 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് ഈ ഡിസ്‌പ്ലേ നല്‍കുന്നു. മീഡിയടെക് ഹീലിയോ ജി91 ഒക്ടാ കോര്‍ പ്രൊസസറാണ് ഫോണിന്റെ കരുത്ത്.

8ജിബി റാം + 8 വെര്‍ച്വല്‍ റാം, 128ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിന് ലഭിക്കും. 108എംപി ഡ്യുവല്‍ എഐ കാമറയാണ് ഐടെല്‍ എസ്24 ഫോണില്‍ ഉണ്ടാകുക. 5000എംഎഎച്ച് ബാറ്ററി, 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഐടെല്‍ ഒഎസ്13.5, സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സ്പീക്കറുകള്‍, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളും ഐടെല്‍ എസ്24 വാഗ്ദാനം ചെയ്യുന്നു. 10,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില. ആമസോണ്‍ വഴി ഫോണ്‍ സ്വന്തമാക്കാം.

 

 

 

Latest