Connect with us

National

തമിഴ്‌നാട് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി റെയ്ഡ്

തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി പരിശോധന. രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വേലുവിന്റെ വീടും ഓഫീസും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന.

തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്.

സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനിയാണ് വേലു. റെയ്ഡ് വിവരം പ്രചരിച്ചതോടെ ഡിഎംകെ പ്രവര്‍ത്തകരും അനുയായികളും വേലുവിന്റെ വീടിനു മുന്നിലെത്തി. ഐടി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.