Connect with us

National

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

രാജ്യത്ത് 524 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 113 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് 524 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,781 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ആകെ 444 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

സജീവ കേസുകളുടെ എണ്ണം 3,809 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെയുളള കൊവിഡ് കേസുകളുടെ എണ്ണം 4.46 കോടി (4,46,90,936) ആയി രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,56,345 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.19 ശതമാനമാണ്.

 

 

 

Latest