Connect with us

From the print

ഇസ്‌റാഈല്‍-ഹമാസ് യുദ്ധം; അന്താരാഷ്ട്ര സമൂഹം ഇടപെടണം: കാന്തപുരം

ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനും യു എന്‍ അടക്കമുള്ള സംഘടനകള്‍ക്കും സാധിക്കാത്തത് കൊണ്ടാണ് ഒരു വിഭാഗം ആയുധമേന്താന്‍ നിര്‍ബന്ധിതമാകുന്നത്.

Published

|

Last Updated

കോഴിക്കോട് | ഇസ്‌റാഈല്‍-ഹമാസ് യുദ്ധം അനിശ്ചിതത്വത്തിലേക്കും തീവ്രതയിലേക്കും നീങ്ങുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹവും യു എന്നും അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനും യു എന്‍ അടക്കമുള്ള സംഘടനകള്‍ക്കും സാധിക്കാത്തത് കൊണ്ടാണ് ഒരു വിഭാഗം ആയുധമേന്താന്‍ നിര്‍ബന്ധിതമാകുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെ സമീപിക്കുന്നത് പശ്ചിമേഷ്യന്‍ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും.

ഇസ്റാഈലിന് സാമ്പത്തിക-ആയുധ സഹായം നല്‍കിയ രാഷ്ട്രങ്ങള്‍ ഇസ്റാഈല്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ജീവന്റെ വിലയെ കുറിച്ച് ആകുലപ്പെടുന്നത് മാനുഷികവിരുദ്ധമാണ്- അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രാര്‍ഥനാ ദിനം
കോഴിക്കോട് ഇസ്‌റാഈലിന്റെ മനുഷ്യത്വരഹിത ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഫലസ്തീന്‍ ജനങ്ങള്‍ക്കു വേണ്ടി ഇന്ന് പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മഹല്ല് ഭാരവാഹികളോടും ഖാസി, ഖത്വീബുമാരോടും അഭ്യര്‍ഥിച്ചു.

 

Latest