Connect with us

isl final

ഐ എസ് എൽ കിരീടം മോഹൻ ബഗാന്; വിജയം ഷൂട്ടൗട്ടില്‍

ബെംഗളൂരു എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് എ ടി കെ നാലാം ഐ എസ് എൽ കിരീടം നേടുന്നത്.

Published

|

Last Updated

പനാജി | ഐ എസ് എൽ- 2023 കിരീടം ബംഗാൾ കരുത്തരായ എ ടി കെ മോഹൻ ബഗാന്. ഗോവയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് എ ടി കെ നാലാം ഐ എസ് എൽ കിരീടം നേടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതിനാല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്കോർ 2-2 (4-3)

പെനാൽറ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരുവിൻ്റെ രണ്ട് കിക്കുകൾ പാഴായി. ബ്രൂണോ സിൽവയുടെ കിക്ക് മോഹൻ ബഗാൻ്റെ ഗോളി വിശാൽ കെയ്ത് തടയുകയും മറ്റൊരു കിക്ക് പുറത്തേക്ക് പോകുകയുമായിരുന്നു.  നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളുടെയും സ്കോർ 2-2 ആയിരുന്നു. അടിക്ക് തിരിച്ചടി എന്ന നിലയിലായിരുന്നു നിശ്ചിത സമയവും ഇഞ്ചുറി ടൈമും. 78ാം മിനുട്ടില്‍ ബെംഗളുരൂവിന്റെ റോയ് കൃഷ്ണയാണ് സമനില പൊളിച്ചത്. എന്നാല്‍ അധികം വൈകാതെ 83ാം മിനുട്ടില്‍ എ ടി കെക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 85ാം മിനുട്ടിലെടുത്ത പെനാല്‍റ്റി കിക്കില്‍ ദിമിത്ര പെട്രാടോസ് തന്നെ ഗോളുമാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു.

മത്സരത്തിലെ 14ാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കിലൂടെ ദിമിത്രി പെട്രാടോസ് ആണ് ആണ് മോഹന്‍ ബെഗാന് വേണ്ടി ഗോള്‍ നേടിയത്. എന്നാൽ, ആദ്യ പകുതി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ എക്‌സ്ട്രാ ടൈമില്‍ പെനാൽട്ടിയിലൂടെ സുനില്‍ ചേത്രി ബെംഗളൂരുവിന് വേണ്ടി മറുപടി ഗോള്‍ നേടി.

Latest