Connect with us

ISL 2021- 22

ഐ എസ് എല്‍; ആവേശപ്പോരില്‍ ചെന്നൈയിന്‍ എഫ് സി

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചെന്നൈയിന്‍ ആറ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി

Published

|

Last Updated

ഫറ്റോര്‍ഡ | ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ് സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈയിന്‍ എഫ് സി പരാജയപ്പെടുത്തിയത്. ലാല്‍ ചാങ്‌തെയും അനിരുദ്ധ് ഥാപ്പയും ചെന്നൈയിനായി സ്‌കോര്‍ ചെയ്തു. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് തുണയായത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചെന്നൈയിന്‍ ആറ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയന്റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്താണ്.

ആദ്യ പകുതി തീരാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ ബോക്‌സിനകത്തു നിന്ന് ചാങ്‌തെയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. 50ാം മിനിറ്റില്‍ മഷൂര്‍ ഷെരീഫിന്റെ ലോംഗ് ത്രോ പിടിച്ചെടുക്കുന്നതില്‍ വിശാല്‍ കൈയ്ത്തിന് പിഴച്ചപ്പോള്‍ സെല്‍ഫ് ഗോള്‍ വീണു. 74ാം മിനിറ്റില്‍ ചെന്നൈയിന്‍ നായകന്‍ അനിരുദ്ധ് ഥാപ്പ വിജയഗോള്‍ സമ്മാനിച്ചു.

---- facebook comment plugin here -----

Latest