Connect with us

food poison

മരണകാരണം ഷവര്‍മയാണോ; നിര്‍ണായക പോസ്റ്റ് മോര്‍ട്ടം ഇന്ന്

കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

Published

|

Last Updated

കൊച്ചി | ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയാണോ യുവാവിന്റെ മരണകാരണമെന്ന റിയാനുള്ള നിര്‍ണായക പോസ്റ്റ് മോര്‍ട്ടം ഇന്നു നടക്കും. ഷവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാക്കനായ് സെസ്സ് ലെ ജീവനക്കാരന്‍ കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ മരിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധക്കു കാരണമായ സംഭവം കേരളത്തില്‍ നേരത്തെയും ഉണ്ടായതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അധികൃതര്‍. രാഹുലിന്റെ രക്ത പരിശോധഫലവും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഇവ രണ്ടും പരിശോധിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

24 വയസ് മാത്രമുള്ള രാഹുലിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്നലെ ഉച്ചയോടെ പരാജയപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടായെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. തുടര്‍ന്നു വെന്റിലേറ്ററിലായിരുന്നു രാഹുല്‍.
ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണു മരണ കാരണമെന്നാണു കുടുംബത്തിന്റെ പരാതി. കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്.

Latest