Connect with us

International

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നു

കളിയുടെ നിയമങ്ങള്‍ മാറിയെന്ന് അമേരിക്ക വളരെ വൈകാതെ മനസ്സിലാക്കുമെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും വ്യക്തമാക്കി

Published

|

Last Updated

ടെഹ്റാന്‍ | അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. കളിയുടെ നിയമങ്ങള്‍ മാറിയെന്ന് അമേരിക്ക വളരെ വൈകാതെ മനസ്സിലാക്കുമെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും വ്യക്തമാക്കി.

മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് ഇറാന്റെ പുതിയ ഭീഷണി. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ ഇറാന്‍ ആക്രമിച്ചതിന് മറുപടിയായി ഇറാനിയന്‍ ഓയില്‍ ടാങ്കറുകള്‍ തകര്‍ത്തതായി വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ ഇറാന്റെ ഓയില്‍ ടാങ്കറുകള്‍ പൂര്‍ണ്ണമായും മുക്കിക്കളയുമെന്ന് യു എസ് ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തിരിച്ചടിച്ചു.

കഴിഞ്ഞ മാസം 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെയാണ് മേഖലയില്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യു എ ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു എസ് ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ ഇറാനും ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ അമേരിക്കയും കനത്ത ആക്രമണങ്ങളാണ് നടത്തുന്നത്.

 

Content Highlights:
Iran warned of stronger retaliation against the US following intensified military strikes in the Middle East. Parliament Speaker Mohammad Bagher Ghalibaf declared that rules of engagement have changed. Conflict erupted after a 60-day ceasefire ended, with strikes targeting oil tankers and regional bases.

 

---- facebook comment plugin here -----

Latest