Connect with us

From the print

ഇസ്റാഈൽ വംശഹത്യാ ആക്രമണം; ഒടുവിൽ അവർക്കു കിട്ടി ഗസ്സയിൽ ഖബറിടം

ഗസ്സാ സിറ്റിയിലെ സെയ്തൂൻ മേഖലയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹാവശിഷ്ടങ്ങൾ അൽ- മഅ്മദാനി ഖബർസ്ഥാനിൽ എത്തിച്ചാണ് സംസ്കരിച്ചത്.

Published

|

Last Updated

ഗസ്സാ സിറ്റി | വടക്കൻ ഗസ്സാ മേഖലയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ 60 കുട്ടികളുടേതടക്കം നൂറോളം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ സംസ്കരിച്ചു.

ഗസ്സാ സിറ്റിയിലെ സെയ്തൂൻ മേഖലയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹാവശിഷ്ടങ്ങൾ അൽ- മഅ്മദാനി ഖബർസ്ഥാനിൽ എത്തിച്ചാണ് സംസ്കരിച്ചത്. 2023 ഒക്ടോബർ മുതലുള്ള ഇസ്റാഈൽ ആക്രമണങ്ങളിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങളിൽ സിവിൽ ഡിഫൻസ് സംഘങ്ങളും കുടുംബാംഗങ്ങളും ആഴ്ചകളോളം നടത്തിയ തിരച്ചിലിലാണ് നൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തത്.

രണ്ട് വർഷം മുന്പ് കൊല്ലപ്പെട്ടെന്ന് റിപോർട്ടുണ്ടായിരുന്ന മാലകാ കുടുംബത്തിലെ 55 പേരുടെ മൃതദേഹേങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏറെക്കാലത്തിന് ശേഷമാണ് പ്രിയപ്പെട്ടവരെ ഖബർസ്ഥാനിൽ അടക്കം ചെയ്യാൻ കുടുംബങ്ങൾക്ക് അവസരം ലഭിച്ചത്.
യുദ്ധത്തിനിടെ ഗസ്സയിലെ ഒട്ടുമിക്ക ഖബർസ്ഥാനുകളും ഇസ്റാഈൽ സൈന്യം നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്, പല കുടുംബങ്ങൾക്കും ബന്ധുക്കളുടെ മയ്യിത്തുകൾ ഖബറടക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് അൽ ജസീറ റിപോർട്ട് ചെയ്തു.

ഈ ദൃശ്യങ്ങൾ സംഘർഷത്തിന്റെ ക്രൂരതയുടെ ഓർമപ്പെടുത്തലാണെന്ന് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ യു എൻ മനുഷ്യാവകാശ ഓഫീസ് മേധാവി അജിത് സുൻഘേ പറഞ്ഞു. പല മൃതദേഹാവശിഷ്ടങ്ങളും 2023 നവംബർ മുതലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlights:
Remains of nearly 100 people including 60 children were recovered from northern Gaza rubble and buried. Civil defense teams located the bodies from homes destroyed since October 2023. UN Human Rights official Ajith Sunghay termed the visuals a grim reminder of the conflict’s severity.

---- facebook comment plugin here -----

Latest