kerala budget 2026-27
നിക്ഷേപ സൗഹൃദത്തിന് ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ പ്രത്യേക സെൽ
എം എസ് എം ഇ മേഖലയുടെ വളർച്ചയ്ക്കായി 100 കോടി രൂപ ചെലവിൽ കേരള എം എസ് എം ഇ ഗ്രോത്ത് സ്കീം നടപ്പിലാക്കും.
തിരുവനന്തപുരം | നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ പ്രത്യേക സെൽ രൂപീകരിക്കുമെന്ന് വി ഡി സതീശൻ സർക്കാറിന്റെ ബജറ്റിൽ പ്രഖ്യാപനം. നിക്ഷേപകർക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനും നിയമപരമായ അനുമതികൾക്കും നിക്ഷേപാനന്തര പിന്തുണയ്ക്കും ഇത് ഏകജാലക സംവിധാനമായി പ്രവർത്തിക്കും. മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിച്ച് പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കും.
എം എസ് എം ഇ മേഖലയുടെ വളർച്ചയ്ക്കായി 100 കോടി രൂപ ചെലവിൽ കേരള എം എസ് എം ഇ ഗ്രോത്ത് സ്കീം നടപ്പിലാക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭങ്ങൾക്ക് റിവോൾവിങ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും. ഒപ്പം ടെക്നോ മെന്റർമാരുടെയും മാനേജ്മെന്റ് മെന്റർമാരുടെയും സേവനവും ഉറപ്പാക്കും.

സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കായി വൺ കേരള കരുതൽ മിഷൻ എന്ന സാങ്കേതിക വിദ്യാധിഷ്ഠിത പ്ലാറ്റ്ഫോമും സർക്കാർ ആരംഭിക്കും. കാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന സംഭാവനകൾ സുതാര്യമായി അർഹരിലെത്തിക്കാൻ ഈ മിഷൻ സഹായിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights:
The government announced a data-driven Invest Kerala cell to offer single-window clearance and post-investment support. A 100 crore rupees Kerala MSME Growth Scheme will provide revolving, technology, and challenge funds to struggling enterprises. The technical One Kerala Karuthal Mission platform will ensure transparent charity distribution.







