Connect with us

Uae

ഇൻ്റർനാഷനൽ പ്രോജക്ട് മാനേജ്‌മെൻ്റ് ഫോറം തുടങ്ങി

50 സെഷനുകളിലായി 2000ത്തിലധികം പേർ പങ്കെടുക്കും

Published

|

Last Updated

ദുബൈ | എട്ടാമത് ദുബൈ ഇൻ്റർനാഷണൽ പ്രോജക്ട് മാനേജ്‌മെൻ്റ് ഫോറം ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി എം ഐ), ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡി പി വേൾഡ്, ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേണിംഗ് (ഐ ഐ എൽ) എന്നിവയുടെ സഹകരണത്തോടെ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) ആണ് ഫോറം സംഘടിപ്പിക്കുന്നത്.

‘ക്ഷേമം വളർത്തൽ’ എന്ന പ്രമേയത്തിന് കീഴിലാണ് ഈ വർഷത്തെ പരിപാടികൾ 50 സെഷനുകളിലായി നടക്കുന്ന ഫോറത്തിൽ 2,000ത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. 55 അന്താരാഷ്ട്ര, പ്രാദേശിക പ്രമുഖർ സംസാരിക്കും. പ്രോജക്ട് മാനേജ്‌മെൻ്റിലെ ഉയർന്നുവരുന്ന പ്രവണതകളും ജനങ്ങളിൽ ക്ഷേമം വർധിപ്പിക്കുന്നതിൽ അവ ചെലുത്തുന്ന സ്വാധീനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇവൻ്റ്  അഭിസംബോധന ചെയ്യും.

നിരവധി പ്രമുഖർ, സർക്കാർ വകുപ്പുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര തലത്തിലെ പ്രോജക്ട് മാനേജ്‌മെൻ്റിലെ വിദഗ്ധർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വൻതോതിലുള്ള പ്രോജക്ടുകൾ വിജയകരമായി നടപ്പിലാക്കുന്നതിലെ വൈവിധ്യമാർന്ന വീക്ഷണങ്ങൾ, കാഴ്ചപ്പാടുകൾ, പുതിയ ആശയങ്ങൾ എന്നിവ ഫോറം വിശകലനം ചെയ്യും.

---- facebook comment plugin here -----

Latest