Connect with us

Kozhikode

അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനം: ബ്ലെയ്‌സോണ്‍ സംഘടിപ്പിച്ചു

മാധ്യമ രംഗത്തെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുത്തത്.

Published

|

Last Updated

കോഴിക്കോട്| അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനത്തില്‍ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ‘ബ്ലെയ്‌സോണ്‍’ സംഘടിപ്പിച്ചു . ജനജീവിതം ദുസ്സഹമാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പുറം തിരിയുന്നതും ചര്‍ച്ചകളില്‍ കോര്‍പ്പറേറ്റ് മേധാവിത്വം പുലര്‍ത്തുന്നതും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫാഇസ് എം എം പറമ്പ് അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിദ്ദീഖ് അലി ബിപി അങ്ങാടി, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത്, ഹസനുല്‍ ബസരി പികെ, മന്‍സൂര്‍ സഖാഫി പരപ്പന്‍പൊയില്‍ സംസാരിച്ചു.

ഷുഹൈബ് കുണ്ടുങ്ങല്‍, അല്‍ഫാസ് നാഗത്തുംപാടം, ആഷിഖ് സഖാഫി കാന്തപുരം, സ്വാദിഖ് അഹ്‌സനി പെരുമുഖം സംബന്ധിച്ചു