Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; ഇടതുമുന്നണി യോഗം ഇന്ന്

വൈകിട്ട് എ കെ ജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ് പ്രധാന അജണ്ട

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എ കെ ജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ് പ്രധാന അജണ്ട.

കേന്ദ്രസര്‍ക്കാരിനെതിരെ നടത്തേണ്ട പ്രക്ഷോഭ പരിപാടികളും ചര്‍ച്ചയ്ക്ക് വരുന്നുണ്ട്.
സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് യോഗത്തില്‍ തീരുമാനിക്കും. ചില സീറ്റുകള്‍ വെച്ച് മാറുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമാണ്. ആന്റണി രാജുവിനു മത്സരിക്കാന്‍ വിലക്ക് നേരിടുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സി പി എം ഏറ്റെടുത്തേക്കും.

പറവൂര്‍, പെരുമ്പാവൂര്‍ സീറ്റുകള്‍ പരസ്പരം വെച്ച് മാറുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സി പി എമ്മിലും സി പി ഐയിലും സജീവമാണ്. ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് മുന്നണി തീരുമാനം.

 

Latest