Connect with us

National

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം

നിലവില്‍, 25-ലധികം രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ ഇന്ത്യയില്‍നിന്നും സര്‍വീസ് നടത്തുന്നുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി  |  ഡിസംബര്‍ അവസാനത്തോടെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് ബന്‍സാല്‍. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏറ്റവും അടുത്തുതന്നെ, ഈ വര്‍ഷം അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു- രാജീവ് ബന്‍സാല്‍ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് വരെ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇത് പിന്നീട് നവംബര്‍ 30 വരെ നീട്ടിയിരുന്നു. നിലവില്‍, 25-ലധികം രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ ഇന്ത്യയില്‍നിന്നും സര്‍വീസ് നടത്തുന്നുണ്ട്

 

Latest