Kozhikode
അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ്; മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി പ്രബന്ധമവതരിപ്പിച്ചു
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ചാണ് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ നടന്നത്.
ദുബൈ | ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷനില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി പ്രബന്ധമവതരിപ്പിച്ചു. യുനാനി മെഡിക്കല്‍ കോളജിലെ 2017-22 ബാച്ച് വിദ്യാര്‍ഥിനിയായ ഡോ. സാറ ആണ് പ്രബന്ധം അവതരിപ്പിച്ചത്.
‘ആരോഗ്യപരിപാലനത്തില്‍ പോഷകാഹാരത്തിന്റെയും പ്രകൃതത്തിന്റെയും പരസ്പര ബന്ധം’ എന്ന വിഷയത്തിലാണ് സാറയുടെ പ്രബന്ധം. സയന്‍സ് ഇന്ത്യാ ഫോറവും ദ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
വര്‍ക്കല സ്വദേശിയായ സാറ നിലവില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ്.
---- facebook comment plugin here -----




