Connect with us

Kerala

ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; രാത്രി എട്ടിന് മെഡിക്കല്‍ ബോര്‍ഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാന്‍

തുടര്‍ ചികിത്സയെ പറ്റിയുള്ള കാര്യം ബോര്‍ഡില്‍ തീരുമാനിക്കുമെന്നും മന്ത്രി

Published

|

Last Updated

കൊച്ചി |  നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാത്രി എട്ടിനു ചേരുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇന്നസെന്റിനെ ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാരും മെഡിക്കല്‍ ബോര്‍ഡില്‍ പങ്കെടുക്കും. തുടര്‍ ചികിത്സയെ പറ്റിയുള്ള കാര്യം ബോര്‍ഡില്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

---- facebook comment plugin here -----

Latest