Connect with us

International

ഇസ്‌റാഈലില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 097235226748, 0972543278392.

Published

|

Last Updated

ജെറുസലേം|ഇസ്‌റാഈലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. പൗരന്മാരോട് ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

ഇസ്‌റാഈല്‍ ഹമാസ് യുദ്ധം അഞ്ചാം ദിവസം തുടരുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.

ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 097235226748, 0972543278392. cons1.telaviv@mea.gov.in എന്ന ഇ-മെയില്‍ വഴിയും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.

 

 

Latest