Connect with us

Kerala

സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ വര്‍ധന

പോക്‌സോ കേസുകളില്‍ വര്‍ധനയുണ്ടാകുമ്പോള്‍ ശിക്ഷാനിരക്ക് കുറവാണെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ വര്‍ധന. കഴിഞ്ഞ ഒരു വര്‍ഷംമാത്രം സംസ്ഥാനത്ത്  4641 പോക്‌സോ കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്. എട്ടു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കണക്കാണിത്. ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ല തിരുവനന്തപുരമാണ്.601 പോക്‌സോ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്‌സോ കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2022ല്‍ 4518 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോക്‌സോ കേസുകളില്‍ വര്‍ധനയുണ്ടാകുമ്പോള്‍ ശിക്ഷാനിരക്ക് കുറവാണെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

തിരുവനന്തപുരം 601, കൊല്ലം 375, പത്തനംതിട്ട 177, ആലപ്പുഴ 257, കോട്ടയം 251, ഇടുക്കി 185, എറണാകുളം 484, തൃശൂര്‍ 369, പാലക്കാട് 367, മലപ്പുറം 507, കോഴിക്കോട് 421, വയനാട് 201, കണ്ണൂര്‍ 239, കാസര്‍കോട് 197 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷം  ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകള്‍.

റെയില്‍വേ പോലീസില്‍ 10 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest