Connect with us

Kerala

അടിയന്തര പ്രമേയം സഭയില്‍ ഉന്നയിക്കുന്നതിന് മുമ്പ് മാധ്യമങ്ങളില്‍; സ്പീക്കര്‍ റൂളിംഗ് നല്‍കി

സഭാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്പീക്കറുടെ തീരുമാനങ്ങളെ തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുവെന്നും സ്പീക്കർ

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സമ്മേളന നടപടികളെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ റൂളിംഗ് നടത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍. അടിയന്തര പ്രമേയ നോട്ടീസ് സഭയില്‍ ഉന്നയിക്കുന്നതിന് മുമ്പേ മാധ്യമങ്ങളില്‍ വരുന്ന സാഹചര്യമുണ്ടെന്നും പാര്‍ലമെന്ററി മര്യാദകള്‍ക്ക് വിരുദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞു.

സഭാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്പീക്കറുടെ തീരുമാനങ്ങളെ തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍ എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി വ്യാഖാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പത്രവാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സഭയുടെ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്പീക്കര്‍ നടപ്പാക്കുന്നത് ഭരണഘടനയിലേയും സഭയുടെ നടപടി ചട്ടങ്ങളിലേയും ബന്ധപ്പെട്ട വ്യവസ്ഥകളും സഭയുടെ കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ടാണ്. ഓരോ കാര്യങ്ങളും തീരുമാനിക്കുമ്പോള്‍ അത്തരം വ്യവസ്ഥകള്‍ക്ക് മാത്രമാണ് പ്രാമുഖ്യം നല്‍കുന്നത്. മറ്റൊന്നും തന്നെ ചെയറിനെ സ്വാധീനിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങളെല്ലാം പാര്‍ലമെന്ററി മര്യാദകള്‍ക്ക് വിരുദ്ധമാണെന്നും സ്പീക്കര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest