Connect with us

Tiger Attack

പാലക്കാട് അകത്തേത്തറയില്‍ വീണ്ടും പുലിയിറങ്ങി

ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉള്‍പ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ

Published

|

Last Updated

പാലക്കാട് | പാലക്കാട് വീണ്ടും പുലിയിറങ്ങി. അകത്തേത്തറയില്‍ മേലേ ചെറാട് ഭാഗത്താണ് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ചു. സംഭവത്തെത്തുടര്‍ന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീരീക്ഷണം ശക്തമാക്കി.

ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉള്‍പ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. അന്ന് പിടികൂടാന്‍ നോക്കിയിരുന്നെങ്കിലും നടന്നില്ല. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഈ മേഖലയില്‍ പുലി സാന്നിധ്യം.

Latest