Connect with us

Kerala

മലയാറ്റൂരില്‍ കുട്ടിയാന റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണു

സംഭവത്തെതുടര്‍ന്ന് കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്.

Published

|

Last Updated

കൊച്ചി|മലയാറ്റൂരില്‍ കുട്ടിയാന റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാനയാണ് വീണത്. സംഭവത്തെതുടര്‍ന്ന് കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്.

കാട്ടാനക്കൂട്ടമുള്ളതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ സാധിച്ചിട്ടില്ല. ആനക്കൂട്ടത്തെ തുരത്തിയ ശേഷമേ രക്ഷാപ്രവര്‍ത്തനം അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ കഴികയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.