Name change continues
മഹാരാഷ്ട്രയില്‍ അഹമ്മദ്നഗര്‍ ജില്ലയുടെ പേര് അഹല്യാ നഗര്‍ എന്ന് മാറ്റി
ബി ജെ പി ആവശ്യപ്രകാരമുള്ള പേരുമാറ്റല്‍ തുടരുന്നു
മുംബൈ | മഹാരാഷ്ട്രയില്‍ ജില്ലകളുടെ പേരുമാറ്റല്‍ തുടരുന്നു. ഒടുവില്‍ അഹമ്മദ്നഗര്‍ ജില്ലയുടെ പേര് അഹല്യാ നഗര്‍ എന്ന് മാറ്റി. ബി ജെ പിയുടെ ആവശ്യം അനുസരിച്ചുള്ള പേരുമാറ്റത്തിന് മഹാരാഷട്ര മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്ത് സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയാണിത്.
മറാത്ത സാമ്രാജ്യത്തിന്റെ രാജ്ഞിയായ അഹല്യാഭായ് ഹോള്‍ക്കര്‍ ജനിച്ചത് അഹമ്മദ്നഗര്‍ ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണെന്നും അതുകൊണ്ടാണു ജില്ലക്ക് അഹല്യാ നഗര്‍ എന്ന് പേര് നല്‍കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.
2022ല്‍ ഔറംഗാബാദിനെ ഛത്രപതി സാംബാജിനഗര്‍ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും മാറ്റിയിരുന്നു.മുംബൈയിലെ എട്ട് സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ബ്രിട്ടീഷ് കാലത്തെ പേരുകളാണ് മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ജഗന്നാഥ് ശങ്കര്‍ സേത്ത് എന്നാകും. മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബദേവി സ്റ്റേഷന്‍ എന്നും മാറും. അഹമ്മദ്നഗറിന്റെ പേര് മാറ്റണമെന്ന് ബി ജെ പി ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.


