Connect with us

National

മധ്യപ്രദേശില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച ശേഷം ലോറിയുടെ പിന്നില്‍ കെട്ടി വലിച്ചു; 45കാരന് ദാരുണാന്ത്യം

ജേതിയ ഗ്രാമത്തില്‍ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ നീമുച്ചില്‍ ലോറിയുടെ പിന്നില്‍ കെട്ടി വലിച്ചതിനെ തുടര്‍ന്ന് 45കാരന്‍ മരിച്ചു. കള്ളനെന്ന സംശയത്തില്‍ കൂട്ടം ചേര്‍ന്ന് തല്ലിയ ശേഷമാണ് ലോറിയുടെ പിന്നില്‍ കെട്ടിവലിച്ചത്. തുടര്‍ന്ന് കള്ളനെ പിടിച്ചെന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീമുച്ച് ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവിടെയെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ജേതിയ ഗ്രാമത്തില്‍ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെറുതെ വിടണമെന്ന് അടികൊണ്ടയാള്‍ കേണപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. ബനഡ ഗ്രാമത്തിലെ കാഞ്ചിയ്യ ഭീല്‍ എന്ന കാഞ്ചയാണ് മരിച്ചയാള്‍. ഇദ്ദേഹം ദളിതനാണ്. എട്ട് പേരെ തിരിച്ചറിഞ്ഞെന്നും അഞ്ച് പേര്‍ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.

Latest