Kerala
ഇലന്തൂര്‍ നരബലി കേസ്; അഡ്വ: ആളൂരും പോലീസും തമ്മില്‍ തര്‍ക്കം
പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന് ആളൂര്‍ ആവശ്യപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി. ജയകുമാര്‍ മറുപടി നല്‍കി. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്.

പത്തനംതിട്ട | ഇലന്തൂരിലെ നരബലി കേസില്‍ പ്രതികള്‍ക്കായി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ ആളൂര്‍ അറിയിച്ചതിനു പിന്നാലെ കോടതിക്കുള്ളില്‍ തര്‍ക്കം. പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന് ആളൂര്‍ ആവശ്യപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി. ജയകുമാര്‍ മറുപടി നല്‍കി. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എ സി പി പറഞ്ഞു. എ സി പിക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനും ആവശ്യപ്പെട്ടു.
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നീ മൂന്ന് പ്രതികള്‍ക്കും വേണ്ടി താന്‍ ഹാജരാകുമെന്ന് ആളൂര്‍ അറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ആളൂരും എത്തി ഇക്കാര്യം വ്യക്തമാക്കിയത്.