Connect with us

ipl 2021

ഹൈദരാബാദിന് 135 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് െൈഹദരാബാദിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 135 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അബ്ദുള്‍ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 28 റണ്‍സാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഡല്‍ഹിക്കായി റബാഡ മൂന്നും ആന്റിച്ച് നോര്‍ട്യയും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മുന്‍ നിര ബാറ്റ്‌സ്മാന്മാരായ ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണും വൃദ്ധിമാന്‍ സാഹയും സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതാണ് ഹൈദരാബാദിന്റെ റണ്‍ വേട്ടക്ക് തടസമായത്.

Latest