Kerala
ഭാര്യയെ കൊന്നത് മറ്റൊരാളുടെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്തതു കണ്ടതിനാലെന്ന് ഭര്‍ത്താവിന്റെ മൊഴി
വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടില്‍ ദിവ്യ (35) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പീച്ചി കണ്ണാറ സ്വദേശി തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞിമോന്‍(49) അറസ്റ്റില്‍
തൃശൂര്‍ | മറ്റൊരാളുടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും കറുത്ത ചരട് കഴുത്തില്‍ മുറുക്കിയാണ് കൊല നടത്തിയതെന്നും ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടില്‍ ദിവ്യ (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് പീച്ചി കണ്ണാറ സ്വദേശി തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞിമോ(49)ന്റെ വെളിപ്പെടുത്തല്‍.
തെളിവെടുപ്പിനിടെ തൊട്ടടുത്ത കുളത്തില്‍ നിന്ന് കൊലക്ക് ഉപയോഗിച്ച കറുത്ത ചരട് കണ്ടെത്തി. വരന്തരപ്പിള്ളി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കുഞ്ഞുമോനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ദിവ്യ മരിച്ചു കിടക്കുന്നത് കണ്ടതായി ഇന്നലെ പോലീസിലറിയിച്ചത് അമ്മൂമ്മ ശാന്തയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ദിവ്യയുടെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പ്പോള്‍ സംശയാസ്പദമായി കഴുത്തില്‍ കറുത്ത പാട് കണ്ടെത്തി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സയന്റിഫിക് ഓഫീസര്‍ ലഷ്മി നടത്തിയ പരിശോധനയില്‍ ദിവ്യയുടെ മരണം കൊലപാതകമാണന്ന സംശയം ബലപ്പെട്ടു. ഇതിനു ശേഷം ഭര്‍ത്താവ് കുഞ്ഞു മോനെ ചോദ്യം ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.
ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.വിശദമായി ചോദ്യം ചെയ്തപ്പോള്‍ ദിവ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയമുണ്ടായിരുന്നുവെന്നും മറ്റൊരാളുടെ ബൈക്കിനു പിറകില്‍ ഇരുന്നു ദിവ്യ യാത്ര ചെയ്തതു കണ്ടെന്നും ഇതു സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കറുത്ത ചരട് ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും ഭര്‍ത്താവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്ന് കുഞ്ഞുമോനെ തെളിവെടുപ്പിനായി ദിവ്യയെ കൊലപ്പെടുത്തിയ വരന്തരപ്പിള്ളി കുട്ടേലിപ്പാടത്തുള്ള വാടക വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. കൊലപ്പെടുത്താനായി ഉപയോഗിച്ച ചരട് കുഞ്ഞുമോനാണ് പോലീസിന് കാണിച്ച് കൊടുത്തത്. കൊലക്ക് ശേഷം ഇയാള്‍ ചരട് കുളത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം കുഞ്ഞുമോനെ കോടതിയില്‍ ഹാജരാക്കും.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ എസ് പി പി സി ബിജുകുമാറിന്റെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ പി മനോജ്, എസ് ഐ മാരായ അശോക് കുമാര്‍, പ്രദീപ് കുമാര്‍, എ.എസ്.ഐ അലീമ, എസ് സി പി ഒ മാരായ മുരുകദാസ്, സലീഷ് കുമാര്‍, സജീവ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.



