Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷ: പ്രിയങ്കാ ഗാന്ധി

ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ധൈര്യമുണ്ടെന്ന് അറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Published

|

Last Updated

റായ്പുര്‍ | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എന്നാല്‍ കൂടുതല്‍ പ്രതീക്ഷ കോണ്‍ഗ്രസില്‍ നിന്നാണെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പോരാട്ടം നടത്തുന്ന എല്ലാ പ്രവര്‍ത്തകരെയും അവര്‍ അഭിനന്ദിച്ചു. ഛത്തിസ്ഗഢിലെ റായ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ധൈര്യമുണ്ടെന്ന് അറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

മണ്ഡല തലം മുതല്‍ തന്നെ സംഘടന കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

 

Latest