Connect with us

Kerala

പന്തളത്ത് ഹൈടെന്‍ഷന്‍ ഇലക്ട്രിക് കേബിളിനു തീ പിടിച്ചു

സമീപവീടുകളിലേക്കുള്ള സര്‍വീസ് കേബിള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എന്നിവയെല്ലാം തീ കത്തി നശിച്ചു.

Published

|

Last Updated

പന്തളം |  തുമ്പമണ്‍ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്‍സുലേറ്റഡ് ഹൈടെന്‍ഷന്‍ ഇലക്ട്രിക് കേബിളിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ പൊട്ടിത്തെറി കേട്ട് സമീപവാസികള്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ലൈനില്‍ തീ പിടിക്കുന്നതായി കണ്ട് ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി.

ഫയര്‍ഫോഴ്സ് സംഘം അടൂരിലെ കെഎസ്ഇബി ഓഫീസിലും വിവരം നല്‍കി. വെള്ളം പമ്പു ചെയ്ത തീ അണച്ചു. സമീപവീടുകളിലേക്കുള്ള സര്‍വീസ് കേബിള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എന്നിവയെല്ലാം തീ കത്തി നശിച്ചു. വൈദ്യുത പോസ്റ്റിലൂടെയുള്ള ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍ കേബിളില്‍ ഇന്‍സുലേറ്റഡ് അല്ലാത്ത ലൈനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി തീ പിടിക്കുകയായിരുന്നെന്ന് കെഎസ്ഇബി പറയുന്നു.

 

Latest