Connect with us

Kuwait

ഹൈസ്‌കൂള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി; പ്രവാസിക്കും സ്വദേശി പൗരനും തടവും പിഴയും

10 വര്‍ഷം വീതം കഠിന തടവും 482,000 ദിനാര്‍ പിഴയുമാണ് രണ്ട് പ്രതികള്‍ക്കും വിധിച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഹൈസ്‌കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ സ്വദേശി പൗരനെയും സിറിയക്കാരനായ പ്രവാസിയെയും ശിക്ഷിച്ച് ക്രിമിനല്‍ കോടതി വിധി. 10 വര്‍ഷം വീതം കഠിന തടവും 482,000 ദിനാര്‍ പിഴയുമാണ് രണ്ട് പ്രതികള്‍ക്കും വിധിച്ചത്.

പ്രതികളുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഹൈസ്‌കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ പണത്തിനു പകരമായി ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.