Connect with us

Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം; സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെയായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണം.

Published

|

Last Updated

കൊച്ചി| തിരുവനന്തപുരത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് (ഇഡി) നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് നടപടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെയായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണം. ഹരജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ഇഡി ഉദ്യോഗസ്ഥര്‍കര്‍ക്കെതിരെയുള്ള ആക്രമണം ഫെഡറലിസത്തിന് എതിരാണ്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, സംഭവത്തിലെ അറസ്റ്റ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

Content Highlights:
The Kerala High Court has sought an explanation from the state government regarding an attack on Enforcement Directorate officials in Thiruvananthapuram. The court action follows a petition filed by a lawyer from Kannur seeking a CBI investigation into the incident. The attack took place after an ED raid at the residence of Opposition Leader Pinarayi Vijayan. Terming the assault as an action against federalism, the High Court directed the government to submit a detailed report on the incident and subsequent arrests within two weeks.

 

Latest