Connect with us

National

ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി; നഴ്‌സസ് യൂണിയന്‍ സമരം പിന്‍വലിച്ചു

സമരത്തിനെതിരെ എയിംസ് അഡ്മിനിസ്ട്രേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് യൂണിയന്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | സമരം ചെയ്യുന്നവര്‍ ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെ സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസ് നഴ്സസ് യൂണിയന്‍. സമരത്തിനെതിരെ എയിംസ് അഡ്മിനിസ്ട്രേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് യൂണിയന്‍ അറിയിച്ചു.

നഴ്സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്‌ലയെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും മറ്റ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുമാണ് എയിംസില്‍ ഇന്നലെ രാവിലെ മുതല്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്.

 

---- facebook comment plugin here -----

Latest