Poem
അവളുടെ ഡയറി
ഓരോ രാത്രിയിലും അവൾ ഡയറി എഴുതുമായിരുന്നു. വെടിയുണ്ടകൾ അവളുടെ ചില്ലുജാലകങ്ങൾ തകർത്ത നാളിലും അവൾ ഡയറി എഴുതിയിരുന്നു.
ഓരോ രാത്രിയിലും
അവൾ ഡയറി എഴുതുമായിരുന്നു.
വെടിയുണ്ടകൾ
അവളുടെ ചില്ലുജാലകങ്ങൾ തകർത്ത നാളിലും
അവൾ ഡയറി എഴുതിയിരുന്നു.
ഒരു രാത്രിയിലാണ്
സയണിസ്റ്റ് സൈന്യം
പെറ്റമ്മയെ കൊന്നത്.
അന്നുമവൾ
ഡയറിയെഴുതിയിരുന്നു.
അവളെഴുതി,
ഫലസ്തീൻ ബാല്യങ്ങളെക്കുറിച്ച്
കെട്ട കാലത്തിന്റെ തീക്കാറ്റിനെക്കുറിച്ച് …
എല്ലാം മറക്കാൻ വേണ്ടി
ഓരോ രാത്രിയിലും
അവൾ ഡയറി എഴുതിക്കൊണ്ടേയിരുന്നു.
ഒരു നാൾ
ഡയറി എഴുതിക്കൊണ്ടേയിരിക്കുമ്പോഴാണ്
ഒരു വെടിയുണ്ട
അവളുടെ നെഞ്ച് തുളച്ച് പാഞ്ഞു പോയത്.
ഇന്ന്,
ഖബറിടത്തിലിരുന്ന്
അവൾ ഡയറി എഴുതുന്നുണ്ടാവുമോ?
ഇപ്പോൾ,
കളിക്കളത്തിൽ
ഫലസ്തീൻ ബാല്യങ്ങളില്ല.
അവളുടെ ഖബറിടത്തിനു മീതെ
ജൂതക്കുട്ടികൾ ആഹ്ലാദിച്ചു തിമർക്കുന്നു
നാളെയെക്കുറിച്ച് ഒരു വേവലാതിയുമില്ലാതെ.
അവർ നൃത്തം ചെയ്യുന്നു
കൊന്നുതള്ളപ്പെട്ട
ഒരു ഫലസ്തീൻ കുട്ടിയുടെ തലയോട്ടിയുമെടുത്ത്.
ഒരിക്കൽ,
ആ പെൺകുട്ടി
ഇവിടെയായിരുന്നു ജീവിച്ചിരുന്നത്
എന്നു പോലും ഓർക്കാതെ.